നളന്ദ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പെർള,കണ്ണൂർ യൂണിവേഴ്സിറ്റി യു ജി കോഴ്സുകളിൽ ഉയർന്ന മാർക്ക് നേടിയവരെയും റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. കോളേജ് ഗവണിംഗ് കൗൺസിൽ സെക്രട്ടറി ഡോ. ജയഗോവിന്ദ ഉക്കിനടുക്ക അധ്യക്ഷസ്ഥാനം വഹിച്ചു. ശ്രീ പുരുഷോത്തമ ഭട്ട് മിത്തൂർ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു.
നളന്ദ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സുരേഷ് കെ എം ഏവരെയും സ്വാഗതം ചെയ്തു. ഇക്കണോമിക്സ് വിഭാഗം ഹെഡ് ശ്രീ ശങ്കര നന്ദി അറിയിച്ചു. കോമേഴ്‌സ് വിഭാഗം ഹെഡ് ശ്രീനിധി, ജോഗ്രാഫി വിഭാഗം ഹെഡ് പ്രജിത്ത്, കോളേജ് ഗവണിംഗ് കൗൺസിൽ മെമ്പർസ്,അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.